Kerala

ഭക്ഷ്യവിഷബാധ: വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടൽ അടപ്പിച്ചു

Posted on

വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെത്തുടർന്ന് പോലീസ് ഹോട്ടൽ അടപ്പിച്ചു. ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ശാസ്ത്രീയമായ പരിശോധനകൾ ഉടൻ നടത്തുമെന്നും അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗവും ഹോട്ടലിൽ വിശദമായ പരിശോധന നടത്തും.

ഹോട്ടലിന്റെ പ്രവർത്തന ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ കൃത്യമാണോ എന്ന് പരിശോധിച്ചുവരികയാണ്. പ്രതിദിനം 400-ലധികം ആളുകൾ ഇവിടെനിന്ന് ഭക്ഷണം കഴിക്കാറുണ്ടെന്നും, മറ്റാർക്കും ഇത്തരത്തിൽ സമാനമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version