Kerala

 വിസ്റ്റാഡോം കോച്ച്‌ ഘടിപ്പിച്ച ഗുരുവായൂര്‍-മധുര എക്‌സ്പ്രസ് ഇന്ന്  ഗുരുവായൂരില്‍ നിന്ന് പുറപ്പെടും; ടിക്കറ്റ് നിരക്ക് 1875 രൂപാ 

Posted on

തൃശൂർ: വിസ്റ്റാഡോം കോച്ചുള്ള ട്രെയിന്‍ ഇന്ന്  ഗുരുവായൂരില്‍ നിന്ന് പുറപ്പെടും.ഗുരുവായൂര്‍-മധുര എക്‌സ്പ്രസിലാണ് വിസ്റ്റാഡോം ഘടിപ്പിച്ചുള്ള കോച്ചുകള്‍.വീതിയേറിയ ചില്ലു ജനാലകളും മേല്‍ക്കൂരയുമാണ് ഇത്തരം കോച്ചുകളിലുണ്ടാകുക. എസി കോച്ചില്‍ പുറംകാഴ്ചകള്‍ കണ്ണുനിറയെ കണ്ട് യാത്ര ചെയ്യാം. ട്രെയിന്‍ കടന്നുപോകുന്ന പാത നയനമനോഹരമാണ്. അതുകൊണ്ടുതന്നെ ടിക്കറ്റ് ബുക്കിങ് അതിവേഗം പൂര്‍ത്തിയായി. ഒരാഴ്ച്ചയ്ക്ക് ടിക്കറ്റ് കിട്ടാനില്ല.

ഈ ട്രെയിന്‍ ആദ്യം തുടങ്ങിയത് പുനലൂര്‍-ഗുരുവായൂര്‍ റൂട്ടിലാണ്. തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം എളുപ്പമാക്കുകയായിരുന്നു ലക്ഷ്യം. പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ 2023ല്‍ ട്രെയിന്‍ മധുരയിലേക്ക് നീട്ടി.മധുര മീനാക്ഷി ക്ഷേത്രവും ഗുരുവായൂര്‍ ക്ഷേത്രവും തമ്മിലുള്ള കണക്ടിവിറ്റിയായിരുന്നു ഉദ്ദേശം. തീര്‍ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഗുണം ചെയ്യുന്നതായിരുന്നു ഈ തീരുമാനം.ഇതില്‍ വിസ്റ്റാഡോം കോച്ച്‌ കൂടി ഘടിപ്പിച്ചാണ് ഇന്ന്  മുതല്‍ യാത്ര.

എക്‌സിക്യുട്ടീവ് സീറ്റില്‍ പുറംകാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാമെന്നതാണ് ഈ കോച്ചുകളെ ആകര്‍ഷകമാക്കുന്നത്. റൊട്ടേറ്റ് ചെയ്യുന്ന സീറ്റുകള്‍ ആയതിനാല്‍ പുറത്തേക്ക് നോക്കിയിരിക്കാന്‍ തടസങ്ങളില്ല.ചില്ല് വാതിലും ജനാലയും ആയതിനാല്‍ സാധാരണ ട്രെയിനില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ യാത്രാ അനുഭവമായിരിക്കും. മഴയും മഞ്ഞും തെളിഞ്ഞ ആകാശവുമെല്ലാം കണ്ടുള്ള യാത്ര രസകരമാകും.

ഒക്ടോബര്‍ 22ന് പുലര്‍ച്ചെ 5.30നാണ് ഈ ട്രെയിന്‍ മധുരയിലേക്ക് പുറപ്പെടുക. നവംബര്‍ അഞ്ച് വരെ മുഴുവന്‍ ബുക്കിങ് ആയി. റെയില്‍വെയുടെ പരീക്ഷണം സൂപ്പര്‍ ഹിറ്റടിക്കുമെന്ന സൂചന ഇതിനകം വന്നുകഴിഞ്ഞു. വേറിട്ട വഴികള്‍ കണ്ടാല്‍ പരീക്ഷിക്കാത്ത മലയാളികളുണ്ടോ. എല്ലാ ദിവസവും ഈ ട്രെയിനില്‍ യാത്രയില്ല. ടിക്കറ്റ് നിരക്ക് അല്‍പ്പം കൂടുമെന്നതും എടുത്തു പറയണം.

44 എക്‌സിക്യൂട്ടീവ് സ്ലീപ്പര്‍ സീറ്റുകളാണ് കോച്ചിലുള്ളത്. വൈഫൈ സൗകര്യവുമുണ്ട്. ഗുരുവായൂരില്‍ നിന്ന് മധുരയിലേക്കുള്ള യാത്രയ്ക്ക് 1875 രൂപയാണ് ടിക്കറ്റ് നിരക്ക്. ഗുരുവായൂരില്‍ നിന്ന് തൃശൂരിലേക്ക് 515 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പരീക്ഷണ അടിസ്ഥാനത്തിലാണ് കോച്ചുകള്‍ കേരളത്തിന് അനുവദിച്ചിട്ടുള്ളത്. യാത്രക്കാരുണ്ടെങ്കില്‍ സ്ഥിരപ്പെടുത്തും.

രാവിലെ 5.30ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 7.10ന് മധുരയിലെത്തും. കൊല്ലം, പുനലൂര്‍, ചെങ്കോട്ട വഴിയാണ് യാത്ര. ആഴ്ചയില്‍ നാല് ദിവസമാണ് സര്‍വീസ്. മധുരയില്‍ നിന്ന് ഗുരുവായൂരിലേക്ക് വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയും. ഗുരുവായൂരില്‍ നിന്ന് മധുരയിലേക്ക് വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുമാണ് സര്‍വീസ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version