Kerala
എറണാകുളത്ത് കൈക്കരുത്തുള്ള ആൺപിള്ളേരുണ്ട് നടൻ വിനായകനെതിരെ ഭീഷണിയുമായി യൂത്ത് കോൺഗ്രസ്
കൊച്ചി: വിനായകനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ എറണാകുളത്ത് യൂത്ത് കോൺഗ്രസിന് കൈക്കരുത്തുള്ള ആൺപിള്ളേരുണ്ട്.
നടൻ വിനായകനെതിരെ ഭീഷണിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ. നോബൽ കുമാർ രംഗത്ത്. വിനായകന്റെ തുടർച്ചയായ പ്രസ്താവനകൾക്കെതിരെയാണ് നോബൽ കുമാറിന്റെ മുന്നറിയിപ്പ്.
“വിനായകന് വായിൽ തോന്നുന്നത് എന്തും വിളിച്ചു പറയാം എന്ന തോന്നൽ ഉണ്ടെങ്കിൽ നിർത്തിക്കോ,” എന്ന് തുടങ്ങുന്ന നോബൽ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: “ഇനിയും ഇവനെ നിലക്കുനിർത്താൻ കഴിഞ്ഞില്ലെങ്കിൽ ഒരു സംശയവും വേണ്ട യൂത്ത് കോൺഗ്രസിൽ എറണാകുളത്തു നല്ല കൈക്കരുത്തുള്ള ആൺപിള്ളേർ ഉണ്ടെന്നു വിനായകൻ അറിയും.