India
കരൂർ ദുരന്തത്തിന് ശേഷം സേലത്ത് നിന്ന് പ്രചാരണം പുനരാരംഭിക്കാനൊരുങ്ങി വിജയ്
ചെന്നൈ: കരൂരിൽ നടന്ന ദാരുണമായ സംഭവത്തെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവച്ച നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്,
തന്റെ രാഷ്ട്രീയ പര്യടനം സേലത്ത് നിന്ന് പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് മുതിർന്ന പാർട്ടി പ്രവർത്തകർ പറഞ്ഞു. ഡിസംബർ ആദ്യ വാരം പൊതുയോഗം നടത്താനാണ് നീക്കം.
രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും നടത്തുക. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പൊലീസിന് ടിവികെ നൽകി. ഡിസംബർ 4ന് സേലത്തുവെച്ച് പൊതുയോഗം നടത്താനാണ് നിലവിലെ നീക്കം.
ആഴ്ചയിൽ 4 യോഗം വീതമാണ് ഉണ്ടാകുക. ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങൾ നടത്താനാണ് ആലോചന. കരൂർ ദുരന്തത്തോടെ വിജയ് പര്യടനം നിർത്തിവെച്ചിരുന്നു.