India
വിജയ് സിബിഐക്ക് മുന്നില്‍
ചെന്നൈ: 41 പേരുടെ ജീവന് നഷ്ടമായ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ടു നടനും ടിവികെ നേതാവുമായ വിജയ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നു ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനു ഹാജരാകും. രാവിലെ 7നു സ്വകാര്യ വിമാനത്തില്‍ ചെന്നൈയില്‍ നിന്നു പുറപ്പെട്ട വിജയ്, ഉച്ചയോടെ സിബിഐ ഓഫിസിലെത്തും.
ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ബിഎന്‍എസ്എസ് സെക്ഷന്‍ 179 പ്രകാരം സിബിഐ നേരത്തെ വിജയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. 2025 സെപ്റ്റംബര്‍ 27-ന് തമിഴ്നാട്ടിലെ കരൂരില്‍ നടന്ന ടിവികെ പ്രചാരണ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. തിക്കിലും തിരക്കിലും പെട്ട് കുട്ടികളും സ്ത്രീകളുമടക്കം 41 പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു.