Kerala

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; ക​ത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയായ സിബിസിഐയ്ക്കെതിരെ വിശ്വഹിന്ദുപരിഷത്ത് കേരള ഘടകം

Posted on

കൊച്ചി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച ക​ത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയായ സിബിസിഐയ്ക്കെതിരെ വിശ്വഹിന്ദുപരിഷത്ത് കേരള ഘടകം.

കന്യാസ്ത്രീകൾ പ്രതികളാവാൻ ഇടയായ കേസിനെ പറ്റിയുള്ള യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ് സിബിസിഐ നേതൃത്വം പ്രതികരിക്കുന്നതെന്ന് വിഎച്ച്പി ആരോപിച്ചു.

ഹൈന്ദവ മേഖലകൾ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇത്തരം വ്യക്തികളും സ്ഥാപനങ്ങളും തയ്യാറാകണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version