Kerala
മുസ്‌ലിം സമുദായം എക്കാലവും സാമൂഹീക നീതിയുടെ കാവല്‍ഭടന്മാര്‍; വെള്ളാപ്പള്ളിയെ തള്ളി ശ്രീനാരായണ സേവാസംഘം
കൊച്ചി: മുസ്‌ലിം സമുദായത്തിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശ്രീനാരായണ സേവാസംഘം രംഗത്ത്. വെള്ളാപ്പള്ളിയുടെ പ്രസ്താവന കടുത്ത ഗുരുനിന്ദയും വര്‍ഗീയ വേര്‍തിരിവ് സൃഷ്ടിക്കുന്നതാണെന്നും ശ്രീനാരായണ സേവാസംഘം ഭാരവാഹികള്‍ പറഞ്ഞു.
മകന് കേന്ദ്രത്തില്‍ അധികാരം നേടുന്നതിന് ബിജെപിയെ പ്രീണിപ്പിക്കുവാന്‍ നടത്തുന്ന കുടിലതന്ത്രങ്ങളുടെ ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് ഈഴവ സമുദായമാണ്. വെള്ളാപ്പള്ളി നടേശന്റെ വലയില്‍ കുടുങ്ങിയ രാഷ്ട്രീയ നേതാക്കള്‍ വാഴ്ത്തുപാട്ടുകാരായി മാറിയിരിക്കുകയാണ്.
സാമൂഹീക നീതിയുടെ കാവല്‍ഭടന്മാരായി എക്കാലവും നിലകൊണ്ടിട്ടുള്ള പാരമ്പര്യമാണ് മുസ്‌ലിം സമുദായത്തിനും ലീഗിനുമുള്ളതെന്നും സേവാസംഘം ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു