Kerala

അധികാരത്തില്‍ വീണ്ടും സിപിഐഎം വരണമെന്നാണ് ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശന്‍

Posted on

കൊച്ചി: അധികാരത്തില്‍ വീണ്ടും സിപിഐഎം വരണമെന്നാണ് ആഗ്രഹമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സത്യസന്ധമായി കാര്യങ്ങള്‍ പറയുമ്പോള്‍ ചിലര്‍ക്ക് പരിഭവം തോന്നുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എക്‌സിറ്റ് പോള്‍ എല്ലായ്‌പ്പോഴും ശരിയാകണം എന്നില്ലെന്നും ബിജെപി നിര്‍ണായക ഘടകം ആകുമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

എന്‍ഡിഎ 14 സീറ്റ് ഒന്നും പിടിക്കില്ലെന്നും പക്ഷെ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കലഹം അല്ലെ നടക്കുകയെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.

ഭരണം കിട്ടുമെന്ന് തോന്നുമ്പോള്‍ ഇങ്ങനെ ആണെങ്കില്‍ കിട്ടിയാല്‍ എന്തായിരിക്കുമെന്നും ബിജെപി അക്കൗണ്ട് തുറന്നാല്‍ എന്താണ് പ്രശ്‌നമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version