Kerala
വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയും പിന്തുണച്ചും ഓര്‍ത്തഡോക്‌സ് സഭ മെത്രാപോലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയും പിന്തുണച്ചും ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനയുടെ മുന്‍ അധിപനായിരുന്ന ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. സാമുദായിക ഐക്യം സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
തൊണ്ണൂറ് വയസുള്ള വെള്ളാപ്പള്ളി നടേശന്‍ ഒരുപാട് അനുഭവങ്ങളുള്ള ആളാണ്. കേരളത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന കുറച്ചുപേരില്‍ ഒരാളാണ് അദ്ദേഹമെന്നും ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. വൃദ്ധനായ ഒരാളെ കാറില്‍ കയറ്റി എന്ന് മാത്രം കണ്ടാല്‍ മതിയെന്നും ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.