Kerala
ന്യൂനപക്ഷ മതവിഭാഗങ്ങള്‍ പാര്‍ട്ടികളുണ്ടാക്കി അധികാരക്കസേരകളില്‍ അടയിരിക്കുന്നു; വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: ന്യൂനപക്ഷ മതവിഭാഗങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതം പറഞ്ഞു തന്നെ സംഘടിച്ച് അധികാരത്തിന്റെ അകത്തളങ്ങളില്‍ കയറിക്കൂടിയവരാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി യോഗത്തിന്റെ മുഖമാസികയായ യോഗനാദത്തിലൂടെയാണ് അദ്ദേത്തിന്റെ വിമര്‍ശനം.
മുസ്ലിം ലീഗ് അധികാരത്തില്‍ കടന്നുകയറി കിട്ടാവുന്നതെല്ലാം സ്വന്തമാക്കി. കിട്ടിയതൊന്നും പോരാ എന്നതാണ് അവരുടെ നിലപാട്. കഴിഞ്ഞ 10 വര്‍ഷമായി അധികാരത്തിലില്ലാത്തതിനാല്‍, ഇനി അധികാരത്തില്‍ വന്നാല്‍ ആ 10 വര്‍ഷത്തെ കുറവ് കൂടി നികത്തുന്ന തരത്തില്‍ എല്ലാം സ്വന്തമാക്കാന്‍ ലീഗ് ശ്രമിക്കുമെന്നും ‘അധികാര പങ്കാളിത്തം ഔദാര്യമല്ല’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ വെള്ളാപ്പള്ളി ആരോപിക്കുന്നു.