Kerala
ശബരിമല വിഷയത്തില്‍ എന്‍എസ്എസിന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എന്‍എസ്എസിന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
സ്ത്രീ പ്രവേശനം വന്നപ്പോള്‍ എന്‍എസ്എസ് സര്‍ക്കാരിനെ എതിര്‍ത്തെന്നും സര്‍ക്കാര്‍ നിലപാട് ഉപേക്ഷിച്ചപ്പോള്‍ എന്‍എസ്എസും നിലപാട് മാറ്റിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സമദൂരം ആണോ ശരിദൂരം ആണോ എന്ന് എനിക്കറിയില്ല. പ്രശ്‌നങ്ങള്‍ അനുസരിച്ചാണ് നിലപാട് എടുക്കുക. സ്ത്രീ പ്രവേശനം വന്നപ്പോള്‍ സര്‍ക്കാറിനെ എതിര്‍ത്തു. സര്‍ക്കാര്‍ നിലപാട് ഉപേക്ഷിച്ചു എന്നു ബോധ്യപ്പെട്ടപ്പോള്‍ എന്‍എസ്എസ് നിലപാട് മാറ്റി.
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റി എന്ന് വിശ്വസിക്കാം. പഴയ ആചാരമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. അത് വികാരം മനസ്സിലാക്കിയാണ്’, വെള്ളാപ്പള്ളി പറഞ്ഞു.