Kerala
ആഗോള അയ്യപ്പ സംഗമം: മുഖ്യമന്ത്രിക്കൊപ്പം ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാറില്‍ വേദിയിലേക്ക് എത്തി വെള്ളാപ്പള്ളി നടേശന്
പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരെല്ലാം വേദിയിലേക്ക് എത്തി കഴിഞ്ഞു.
മുഖ്യമന്ത്രിക്കൊപ്പം ഒന്നാം നമ്പര്‍ സ്റേറ്റ് കാറിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളഅളി നടേശന് വേദിയിലേക്ക് എത്തിയത്. എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ സംഘടനകള്‍ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സംഗമത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഇന്നലെ രാത്രി തന്നെ പമ്പയില്‍ എത്തിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ പൊതുമരാമത്ത് ഓഫിസ് കോംപ്ലക്സില്‍ ഒരുക്കിയ പ്രത്യേക മുറിയിലാണ് മുഖ്യമന്ത്രി രാത്രി തങ്ങിയത്.
അവിടെ നിന്നാണ് വെള്ളാപ്പള്ളിയേയും കൂട്ടി വേദിയിലേക്ക് എത്തിയത്. തന്ത്രി കണ്ഠര് മഹേഷ് മോഹനര് നിലവിളക്ക് കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.