Kerala
കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി, തുടക്കം തന്നെ രാഹുലിന് ട്രോള്‍
തിരുവനന്തപുരം: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ പാലക്കാട് എംഎല്‍എയെ ‘ട്രോളി’ ആരോഗ്യ മന്ത്രി.
‘കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, കുഞ്ഞുങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ഗര്‍ഭസ്ഥാവസ്ഥയിലുള്ള ശിശു മുതല്‍, ഒരമ്മയുടെ ഉദരത്തില്‍ ശിശു ഉരുവാകുന്നതു മുതല്‍ ആദ്യത്തെ ആയിരം ദിവസത്തെ പരിചരണത്തിനായി സര്‍ക്കാര്‍ പ്രത്യേക പരിപാടി ആവിഷ്‌കരിച്ച് നടപ്പാക്കി വരികയാണെന്ന്’ ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
അമ്മയുടെ ഉദരത്തിലുള്ള കുഞ്ഞു മുതല്‍ ആ കുഞ്ഞിന് രണ്ടു വയസ്സാകുന്നതു വരെ, അതിനുശേഷം ആ കുഞ്ഞ് മൂന്നു വയസ്സുമുതല്‍ അംഗന്‍വാടിയിലേക്കെത്തുമ്പോള്‍ പോഷകാഹാരം നല്‍കിയ സര്‍ക്കാര്‍ പരിചരണം ഉറപ്പാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
ശിശു മരണ നിരക്കുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ എം വിജിന്റെ ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു ആരോഗ്യമന്ത്രി രാഹുലിനെ ട്രോളിയത്. ഭരണപക്ഷ അംഗങ്ങള്‍ ഡെസ്‌കില്‍ അടിച്ച് മന്ത്രിയെ അഭിനന്ദിച്ചു.
ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന രാഹുലിന്‍റെ ഓഡിയോ സംഭാഷണം പുറത്തുവന്നതു വിവാദമായ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ ട്രോള്‍.