Kerala
സിഎംആര്‍എല്‍ മാസപ്പടി വിവാദം; വീണയെ ഉടന്‍ ചോദ്യം ചെയ്യില്ല
കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ തൈക്കണ്ടിയെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ സംഘം ഉടന്‍ ചോദ്യം ചെയ്യില്ല. എക്സാലോജിക്കിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷമാകും വീണയെ ചോദ്യം ചെയ്യുക. അതേസമയം സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ അന്വേഷണം വേഗത്തിലാക്കാനാണ് എസ്എഫ്ഐഒ നീക്കം. എക്സാലോജിക്കുമായി സംശയകരമായ ഇടപാടുകള്‍ നടത്തിയ സ്ഥാപനങ്ങളുടെ മേധാവിമാരെ എസ്എഫ്ഐഒ താമസിയാതെ ചോദ്യം ചെയ്യും.