Kerala

സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട്: ഇ ഡി അന്വേഷണം തുടരാം; ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല

Posted on

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ ഇ ഡി അന്വേഷണം തുടരും. അന്വേഷണം തുടരാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഇന്ന് സ്റ്റേ ഇല്ല.

അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് കാട്ടി സിഎംആര്‍എല്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ സിഎംആര്‍എലും എക്‌സാലോജികും തിരിച്ചടി നേരിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം വീണ ടി താമസിക്കുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം 12 ഇടങ്ങളില്‍ നടത്തിയ റെയ്ഡിലെ കണ്ടെത്തലുകള്‍ ഉള്‍പ്പെടെ നിരത്തിയാണ് ഇ ഡി വാദങ്ങള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഇ ഡിയുടെ അധികാര പരിധിയുമായി ബന്ധപ്പെട്ട ചില വാദമുഖങ്ങളാണ് സിഎംആര്‍എല്‍ ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version