Kerala
കുഞ്ഞുങ്ങളുടെ പ്രയാസം കണ്ടാണ് വീണയെ മത്സരിപ്പിക്കരുതെന്ന് പറഞ്ഞത്; ഭർത്താവ് ജോർജ്
പത്തനംതിട്ട: ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി സിപിഐഎം നേതൃത്വത്തെ സമീപിച്ചുവെന്നുള്ള വാര്‍ത്തകളോട് പ്രതികരിച്ച് വീണയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ്.
പ്രചരിച്ച വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. കണ്ണൂരില്‍ വീണയ്ക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കുഞ്ഞുങ്ങളെ ഓര്‍ത്താണ് ജില്ലാ സെക്രട്ടറിയെ വിളിച്ച് ഇത്തവണ വീണയെ ഒഴിവാക്കി തരണം എന്ന് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് താന്‍ കത്ത് കൊടുത്തിട്ടില്ലെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.