Kerala
പ്രതിപക്ഷ നേതാവുമായി സംവാദത്തിന് നേരിട്ടില്ലെന്ന സൂചന നല്‍കി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി നേരിട്ട് സംവാദത്തിന് ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറാായി വിജയന്‍.
വികസനകാര്യത്തിലുള്ള സംവാദം വേണമെന്ന് പ്രതിപക്ഷ നേതാവിന് തോന്നിയത് വളരെ നല്ല കാര്യമാണ്. ഇന്നലെ രാവിലെ 9 മണിമുതല്‍ സംവാദം ആരംഭിച്ചുകഴിഞ്ഞു.
സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ നേട്ടങ്ങള്‍ താന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. അതില്‍ തര്‍ക്കമുണ്ടെങ്കില്‍ പറയണം. വിമര്‍ശനം ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണം.
സംവാദം നമുക്ക് തുടരാം എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മാതൃഭൂമി ദിനപത്രത്തിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.