Kerala
എറണാകുളം അടക്കം അഞ്ച് ജില്ലകള്‍ മുഴുവനായും തൂത്തുവാരും; വി ഡി സതീശൻ
കൊച്ചി: അഞ്ച് ജില്ലകളിലെ 43 സീറ്റുകള്‍ തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകള്‍ തൂത്തുവാരുമെന്ന് വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു. ഈ ജില്ലകള്‍ ടാര്‍ഗറ്റ് ചെയ്തതാണെന്നും അവിടെ അത്രയും നല്ല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണുണ്ടായതെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.
പോളിങ് ശതമാനത്തിന്റെ വര്‍ധനവ് നോക്കുമ്പോള്‍ മുഴുവന്‍ സീറ്റ് കിട്ടിയാല്‍ അത്ഭുതമില്ലെന്നും വി ഡി സതീശന് പറഞ്ഞു.