Kerala
കേരളത്തില്‍ യുഡിഎഫ് തരംഗം; നൂറിലേറെ സീറ്റ് നേടി അധികാരത്തില്‍ വരും: വി ഡി സതീശന്
കൊച്ചി: കേരളത്തില്‍ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ജനങ്ങളുടെ സര്‍വ്വേ നാലാം തീയതി പുറത്തുവന്നാല്‍ നൂറിലധികം സീറ്റുമായി യുഡിഎഫ് ജയിച്ചിരിക്കുമെന്നും വി ഡി സതീശന് പറഞ്ഞു.
സ്വന്തം മണ്ഡലത്തില്‍ പ്രചാരണത്തിനിടെയാണ് പ്രതികരണം. ‘ഈ സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് മടുപ്പും വെറുപ്പുമാണ്. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നു.
യുഡിഎഫില്‍ ജനത്തിന് വിശ്വാസമുണ്ട്. സര്‍വ്വേകളില്‍ വിശ്വാസമില്ല’, വി ഡി സതീശന് പറഞ്ഞു.