Kerala
സതീശന് മുഖ്യമന്ത്രിയാവാന്‍ പഠിക്കുന്നു; വി ശിവൻകുട്ടി
തിരുവനന്തപുരം: കേരളത്തില്‍ പിണറായി വിജയന് നയിക്കുന്ന എല്‍എഡിഎഫ് സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്രതിപക്ഷ ഭരണപക്ഷ വാക് പോരിനിടെ നിയമസഭയില്‍ സംസാരിക്കവെയാണ് മന്ത്രി ശിവന്‍കുട്ടി ഇത്തരം ഒരു പരാമര്‍ശം നടത്തിയത്.
പ്രതിപക്ഷ നേതാവ് വിഡി സതീശനെ ലക്ഷ്യമിട്ടായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ നിയമസഭാ പ്രസംഗം. പ്രതിപക്ഷ നേതാവ് സഭയില്‍ തരം താണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്നും ശിവന്‍കുട്ടി ആരോപിച്ചു. സഭയില്‍ മുഖ്യമന്ത്രിയുള്പ്പെടുള്ളവരെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ്. ഇന്നലത്തെ സമരത്തിനിടെ സ്പീക്കറെ ആക്രമിക്കാന്‍ ശ്രമം ഉണ്ടായി.
സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചു. ഇതിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവാണ്. സഭയിലെ അക്രമങ്ങള്‍ വ്യാപിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് നിര്‍ദേശം നല്‍കിയെന്നും ശിവന്‍കുട്ടി പറഞ്ഞു.