Kerala

തന്ത്രിയെ സർക്കാർ വേട്ടയാടിയെന്ന നിലപാടിലുറച്ച് വി ഡി സതീശൻ

Posted on

ഇടുക്കി: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരരെ സർക്കാർ വേട്ടയാടിയെന്ന വാദം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെളിവിൻ്റെ ഒരു അംശം പോലുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഒരു സാധാരണ പൗരന് വേണ്ട സംരക്ഷണം പോലും തന്ത്രിക്ക് കിട്ടിയില്ല എന്നും സതീശൻ വിമർശിച്ചു.

സിപിഐഎം പ്രതിക്കൂട്ടിലായ സമയത്താണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്നും അദ്ദേഹം ആരോപിച്ചു. തന്ത്രിയുടെ അറസ്റ്റിനെ സംബന്ധിച്ച് മന്ത്രിമാർ പറയുന്നത് നുണകളാണെന്നും നിയമമന്ത്രി വരെ കോടതിയെ വിമർശിക്കുകയാണ് എന്നും സതീശൻ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version