Kerala

RSS നേതാവുമായി ചർച്ച നടത്തിയത് മുഖ്യമന്ത്രി; വി ഡി സതീശൻ

Posted on

ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിന്റെ ആരോപണം തള്ളി പ്രതിപക്ഷനേതാവ് വിഡി സതീശൻ. താൻ ഒരു നേതാവിനെ കാണാനും എവിടേയും പോയിട്ടില്ല. ആർഎസ്എസ് നേതാവുമായി ചർച്ച നടത്തിയത് മുഖ്യമന്ത്രിയാണ്.

ശ്രീഎമ്മുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത് എന്തിനെന്നും വിഡി സതീശൻ ചോദിച്ചു. വെൽഫെയർപാർട്ടി യുഡിഎഫിനെ പിന്തുണച്ചാൽ എന്താണ് പ്രശ്നം. പിഡിപിയുമായും ജമാഅത്തെ ഇസ്ലാമിയുമായി സിപിഐഎമ്മിന് ബന്ധമുണ്ടായിരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു.

ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയവരെ സിപിഐഎം സംരക്ഷിക്കുകയാണെന്ന് വിഡി സതീശൻ പറഞ്ഞു. കവർച്ച നടത്തിയവർക്ക് സർക്കാർ കുടപിടിക്കുന്നു. പ്രതികളായവർക്കെതിരെ നടപടിയെടുക്കാൻ സിപിഐഎമ്മിന് ഭയമാണ്. മുഖ്യമന്ത്രി ഒഴിഞ്ഞുമാറി നടക്കുകയാണെന്നും അദേഹം കൂട്ടിച്ചേർത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version