Kerala
കാന്തപുരത്തിന്റെ വേദിയില്‍ മുഖ്യമന്ത്രിക്കെതിരെ വിഡി സതീശന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിഡി സതീശന്. കാറില്‍ കയറ്റുന്നവരെ സൂക്ഷിച്ച് കാറില്‍ കയറ്റണം, അവര്‍ വര്‍ഗീയത പ്രസംഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സതീശന് പറഞ്ഞു. മതേതരത്വത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പും കാപട്യവും പാടില്ല. കാന്തപുരത്തിന്റെ കേരളയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു വിഡി സതീശന്റെ വിമര്‍ശനം.
‘രാജ്യത്ത് ഉടനീളം സംഘര്‍ഷങ്ങള്‍ ഉണ്ടായിക്കൊണ്ടിരുക്കുകയാണ്. ഒരുവിഭാഗം ജനതയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ഒരുകൂട്ടര്‍ ശ്രമിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പുണ്ടാക്കി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി നമ്മളെ ശത്രുക്കളാക്കാന്‍, അതിലൂടെ അധികാരത്തിലെത്താന്‍ ചിലര്‍ ശ്രമിക്കുന്നു. അതിനെതിരായി തോളോട് തോള് ചേര്‍ന്ന് പോരാടണം’. വിഡി സതീശന് പറഞ്ഞു