Kerala

വി ഡി സതീശൻ തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്യും

Posted on

കേരളത്തിന്റെ പതിമൂന്നാമത് നിയുക്ത മുഖ്യമന്ത്രിയായി വി ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിലാണ് ജനാഭിലാഷം നിറവേറ്റികൊണ്ട് സത്യപ്രതിജ്ഞ ചെയ്യുക.

തിരസ്കാരത്തിൻെറയും മാറ്റിനിർത്തലിൻെറയും കാലങ്ങൾ കടന്ന് 2001ൽ പറവൂരിൽ നിന്ന് നിയമസഭാംഗമായ ഒരാൾ. സഭാതലത്തിലെ ഇടപെടലുകളിലൂടെ അയാൾ തന്നിലെ പ്രതിഭയെ പ്രകാശിപ്പിച്ചു.

ഒപ്പം എത്രമേൽ ചവിട്ടിമെതിച്ചാലും ഉയർന്നുപൊന്തുന്ന കാതലുളള മരമാണെന്നും ചരിത്രത്തിൽ എഴുതിചേർത്തു. അയാളുടെ പേരാണ് മുഖ്യമന്ത്രി എന്ന വിശേഷണത്തോടൊപ്പം കേരളം ഇനി ചേർത്തുവായിക്കാൻ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version