Kerala
കോണ്‍ഗ്രസിന് എൻഎസ്എസുമായും എസ്എൻഡിപിയുമായും നല്ല ബന്ധം; പ്രതിപക്ഷ നേതാവ്
കണ്ണൂര്‍: കോണ്‍ഗ്രസിന് എന്‍എസ്എസുമായോ എസ്എന്‍ഡിപിയുമായോ തര്‍ക്കങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
എല്ലാ സമുദായ സംഘടനകളുമായും നല്ല ബന്ധമാണ് കോണ്‍ഗ്രസ് പുലര്‍ത്തുന്നത്. സമദൂര സിദ്ധാന്തമാണ് അവരുടേതെന്ന് വ്യക്തമാക്കിയതാണ്. വര്‍ഗീയവാദികള്‍ക്കെതിരായ നിലപാട് എന്‍എസ്എസ് എക്കാലവും സ്വീകരിച്ചിട്ടുണ്ട്. അതൊരു ഉറച്ച നിലപാടാണെന്നും വി ഡി സതീശന് പറഞ്ഞു.
ഒരേസമയം ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കും. അതൊരു മതേതര നിലപാടാണ്. അതിന്റെ പേരിലുള്ള നഷ്ടം കോണ്‍ഗ്രസ് സഹിക്കും. മതേതര മൂല്യത്തെ താല്‍ക്കാലിക നേട്ടത്തിനായി വിറ്റ് പണമുണ്ടാക്കില്ല.
തീവ്രനിലപാടുമായി ലീഗ് വിട്ട ഐഎന്‍എലിനെ് കക്ഷത്ത് വെച്ചിട്ടാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് തങ്ങളെ മതേതരത്വം പഠിപ്പിക്കാന്‍ വകുന്നത്. വേറെ ആളെ നോക്കണമെന്നും വി ഡി സതീശന് പറഞ്ഞു.