Kerala
സതീശൻ മുഖ്യമന്ത്രി ആകണം;നടൻ സിദ്ധിഖ്
കൊച്ചി: കേരളത്തിൽ അടുത്ത മുഖ്യമന്ത്രി ആരാകും എന്ന ചർച്ചകൾ സജീവമായിരിക്കെ വി ഡി സതീശന് പിന്തുണയുമായി നടൻ സിദ്ദിഖ്. സതീശൻ എന്ന നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ലെന്ന് സിദ്ദിഖ് പറയുന്നു.
ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവാണ് സതീശനെന്നും സിദ്ദിഖ് പറയുന്നു.
ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.