Kerala

പിണറായി വിജയന്റെ വീട്ടിലെ ഇ ഡി പരിശോധനയില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി

Posted on

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ ഡി പരിശോധനയില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും വിഷയത്തോട് പ്രതികരിച്ചില്ല.

നേരത്തെ, ഡല്‍ഹിയിലും കൊച്ചിയിലുമായി ഇന്നലെ ആറ് തവണ മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മൗനം കോണ്‍ഗ്രസിനുള്ളിലും യുഡിഎഫിനുള്ളിലും ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

പിണറായി വിജയന്റെ വസതിയിലുണ്ടായ ഇഡി റെയ്ഡ് ഡല്‍ഹി കേന്ദ്രീകരിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം നേതാക്കള്‍ ആരോപിക്കുക കൂടി ചെയ്യുമ്പോള്‍ മുഖ്യമന്ത്രി എന്ത് കൊണ്ട് നിലപാട് പരസ്യപ്പെടുത്തില്ലെന്നാണ് ഭരണപക്ഷം മുറുമുറുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version