Kerala
ഇപ്രാവശ്യത്തെ CPM-BJP ഡീൽ കോൺഗ്രസ് പൊളിച്ചടുക്കും ; വി ഡി സതീശൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം – ബിജെപി ഡീലെന്ന ആരോപണം ആവർത്തിച്ച് കോൺഗ്രസ്.
ഡീൽ എന്ന് പറഞ്ഞാൽ ഡീൽ എന്നും, അത് കേൾക്കുമ്പോൾ മുഖ്യമന്ത്രി പ്രകോപിതാകുന്നെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. കാസർഗോഡ്, മഞ്ചേശ്വരം, റാന്നി,കോന്നി ചെങ്ങന്നൂർ , ഏറ്റുമാനൂർ, തൃപ്പുണിത്തുറ എന്നിവിടങ്ങളിലെല്ലാം ഡീലാണ്.
കോലീബി എന്ന് പറയുന്ന മുഖ്യമന്ത്രി ആർ എസ്എസിന്റെ പിന്തുണയോടെ ജയിച്ചാണ് 1977 ൽ എംഎൽഎ ആയത്. ആർഎസ്എസ് നേതാക്കളുമായി മസ്‌കറ്റ് ഹോട്ടലിൽ ചർച്ചനടത്തിയത് വി ഡി സതീശൻ അല്ല പിണറായി വിജയനാണ് ഇതൊക്കെ എല്ലാവർക്കും അറിയാമെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.