Kerala

അദ്ധ്യാപികമാർ കണ്ണികളായ വടകര എംഡിഎംഎ കേസിൽ , മുഖ്യപ്രതി ഷിന്റോ ഷിബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Posted on

വടകര എംഡിഎംഎ കേസിൽ , മുഖ്യപ്രതി ഷിന്റോ ഷിബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വടകര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂർ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. അധ്യാപികമാർ പ്രതികളായ സാമ്പത്തിക ഇടപാട് കേസിലാണ് നടപടി. വടകര എൻഡിപിഎസ് കോടതിയുടെ അനുമതിയോടെയാണ് നടപടി.

പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനായി നാളെ കോടതിയിൽ അപേക്ഷ നൽകും. നിലവിൽ മറ്റൊരു ലഹരി കേസിൽ കണ്ണൂർ ജയിലിൽ റിമാൻഡിൽ ആണ് ഷിന്റോ.ഹൈദരാബാദ് പോലീസിന്റെ സഹായത്തോടെ കോഴിക്കോട് സിറ്റി പൊലീസ് ഷിന്റോ ഷിബുവിനെ ഹൈദരാബാദിൽ നിന്ന് പിടികൂടിയത്.

കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിലെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഷിന്റോ പിടിയിലായതോടെ മലബാർ കേന്ദ്രീകരിച്ചുള്ള നിരവധി ലഹരി ഇടപാടുകളുടെ ചുരുളഴിക്കാമെന്നാണ് പൊലീസ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version