Kerala
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്
തിരുവനന്തപുരം: കര്‍ണാടകയില്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിനായി മുന്നൂറിലേറെ വീടുകള്‍ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയ സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്.
കോണ്‍ഗ്രസ് സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുകയാണ് എന്നാണ് വി വസീഫിൻ്റെ വിമർശനം. ന്യൂനപക്ഷ സമുദായത്തിലും ദളിത്- ആദിവാസി സമൂഹത്തിലും പെട്ട സാധാരണക്കാരായ മനുഷ്യരുടെ വീടുകള്‍ ഒരു രാത്രി വെളുക്കുമ്പോള്‍ ഇടിച്ചുനിരത്തുന്ന ബിജെപിയുടെ ബുള്‍ഡോസര്‍ രാജ് യുപിയിലും ഡല്‍ഹിയിലും കണ്ട് ഞെട്ടിയവരാണ് നമ്മളെന്നും അതേ ബുള്‍ഡോസര്‍ രാജ് കോണ്‍ഗ്രസ് സൗത്ത് ഇന്ത്യയിലേക്ക് കൊണ്ടുവരികയാണെന്നും വി വസീഫ് പറഞ്ഞു.