Kerala
നിയുക്ത മേയര്‍ വി വി രാജേഷിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കോര്‍പ്പറേഷന്‍ നിയുക്ത മേയര്‍ വി വി രാജേഷിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശംസ അറിയിക്കാനാണ് മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ചത്. കേരളത്തിലെ ആദ്യത്തെ ബിജെപി മേയറാണ് വി വി രാജേഷ്. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് രാജേഷ്. മേയർ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പാണ് വി വി രാജേഷിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി ആശംസ അറിയിച്ചത്.
തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളുണ്ടായിരുന്നു. അവസാന നിമിഷം വരേയ്ക്കും ശ്രീലേഖയുടെ പേരാണ് ഉയര്‍ന്നുകേട്ടിരുന്നത്. എന്നാല്‍ പൊടുന്നനെ തീരുമാനം വി വി രാജേഷിന് അനുകൂലമാകുകയിരുന്നു. വി മുരളീധരന്റെ ഇടപെടലാണ് വി വി രാജേഷിന് വഴിയൊരുക്കിയത്. ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് വഴിയാണ് വി മുരളീധരന്‍ ഈ നീക്കം നടത്തിയത്.