Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; പ്രതികരിക്കാതെ ഒഴിഞ്ഞുമാറി വി ടി ബല്‍റാം
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം.
പറയാനുള്ളത് കെപിസിസി പ്രസിഡന്റ് പറയുമെന്ന് ഒറ്റ വാചകത്തില്‍ മറുപടിയൊതുക്കി. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തോട് ‘നിലപാട് നേതൃത്വം പറയും’ എന്നായിരുന്നു വി ടി ബല്‍റാമിന്റെ പ്രതികരണം.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുമായി ഇന്ന് മറ്റൊരു യുവതിയും രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് മുറിയിലെത്തിച്ചുവെന്നും സാഹചര്യമുണ്ടാക്കി സംസാരിക്കാന്‍ തനിക്കറിയാത്ത സ്ഥലം തെരഞ്ഞെടുത്ത് അവിടെയെത്തിച്ചുവെന്നും യുവതി ആരോപിച്ചു.