Kerala

ക്രൈസ്തവസഭകളോട് നിലപാട് മയപ്പെടുത്തി സർക്കാർ; ചർച്ചക്ക് തയ്യാറെന്ന് ശിവൻകുട്ടി

Posted on

ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകളും മാനേജ്‌മെന്റുകളും ശക്തമായ വിമർശനം ഉന്നയിച്ചതോടെ ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി സർക്കാർ നിലപാട് മയപ്പെടുത്തി.

വിമർശനങ്ങൾ ഉന്നയിക്കുന്നവരുമായി തുറന്ന മനസ്സോടെ സംസാരിക്കാൻ തയ്യാറാണെന്നും ലഭിച്ച പരാതികൾ വിശദമായി പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമനം നടപ്പാക്കുന്നതെന്നും, അതിൽനിന്ന് പിന്നോട്ട് പോകാൻ സർക്കാരിന് കഴിയില്ലെന്നുമാണ് മന്ത്രി നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നത്.

എന്നാൽ, നിലവിലെ സാഹചര്യത്തിൽ അഡ്വക്കേറ്റ് ജനറലിനോട് ഒരിക്കൽക്കൂടി നിയമോപദേശം തേടാൻ ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version