Kerala
വിദ്യാര്‍ഥികളുടെ പഠന ഭാരം ലഘൂകരിക്കും, സിലബസ് 25 ശതമാനം കുറയ്ക്കും; വിദ്യാഭ്യാസ മന്ത്രി
കൊല്ലം: സ്കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇപ്പോള്‍ പഠിക്കുന്ന സിലബസിനേക്കാള്‍ 25 ശതമാനം കുറയുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. തീരുമാനം അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരുമെന്നും ശിവന്‍കുട്ടി അറിയിച്ചു.
കൊല്ലം തേവലക്കര ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുകളില്‍ ഉണ്ടായിരുന്ന വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് നിര്‍മിച്ച് നല്കിയ വീട് കൈമാറുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം.