Kerala

ഒറ്റ തന്തയ്ക്ക് പിറന്നവൻ’ സ്ത്രീവിരുദ്ധ പ്രയോഗം; സുരേഷ് ഗോപിയ്ക്കെതിരെ വി ശിവൻകുട്ടി

Posted on

തിരുവനന്തപുരം: ‘ഒറ്റ തന്തയ്ക്ക് പിറന്നവൻ’ എന്ന പ്രയോഗം അങ്ങേയറ്റം സ്ത്രീവിരുദ്ധവും അബദ്ധജടിലവും കാലഹരണപ്പെട്ടതുമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ ‘ഒറ്റ തന്തയ്ക്ക് പിറന്നവനാണെന്ന’ പരാമർശം വിവാദമാകുന്നതിനിടെയിലാണ് ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

തൃശൂരിൽ ജനസമ്പർക്ക സംവാദ പരിപാടിയായ ‘എസ് ജി കോഫി ടൈംസ്’ എന്ന സുരേഷ് ഗോപിയുടെ പരിപാടിയിൽ അദ്ദേഹം ആലപ്പുഴയിൽ എയിംസ് വേണമെന്ന ആവശ്യത്തെ കുറിച്ച് പറഞ്ഞിരുന്നു.

തൃശൂരിൽ നിന്ന് എംപിയാകുന്നതിന് മുൻപ് തന്നെ ആലപ്പുഴയിൽ എയിംസ് വേണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്, പറഞ്ഞ വാക്ക് മാറ്റില്ലെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version