Kerala
തിരുവനന്തപുരം നഗരസഭാ ഭരണം പ്രതിസന്ധിയില്‍, സര്‍ക്കാര്‍ ഇടപെടണം; വി ശിവന്‍കുട്ടി
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് മുന്‍ മന്ത്രി വി ശിവന്‍കുട്ടി.
അതീവ ഗൗരവമുള്ള പ്രശ്നമാണിതെന്നും നിലവില്‍ നഗരസഭ ഭരണപ്രതിസന്ധിയിലാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. രണ്ട് കൗണ്‍സില്‍ യോഗത്തില്‍ ഹാജരാകാത്ത ബിജെപി കൗണ്‍സിലര്‍ കാപ്പ കേസില്‍ ജയിലിലാണ്. നിലവില്‍ അതൊരു ഭരണപ്രതിസന്ധിയാണ്.
20 കൗണ്സിലര്മാര്മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി ഇടപെട്ട് അത് റദ്ദാക്കി. ഇതോടെ നടപടി നേരിടുന്ന കൗണ്‍സിലര്‍മാര്‍ പങ്കെടുത്ത കൗണ്‍സില്‍ യോഗങ്ങളിലെ തീരുമാനങ്ങള്‍ക്ക് നിയമസാധുതയുണ്ടാകില്ലെന്നും വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
ഡെപ്യൂട്ടി മേയര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗങ്ങളിലെ തീരുമാനങ്ങള്‍ക്ക് നിയമസാധുത ഉണ്ടോ എന്നത് പ്രധാന വിഷയമാണെന്നും നഗരസഭയിലെ പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൗണ്‍സില്‍ യോഗം നീട്ടിക്കൊണ്ടു പോകുന്നതിലടക്കം സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ ആവശ്യപ്പെട്ടു.