Kerala
കോടതിയിൽ തിരിച്ചടിയേറ്റ ഗവർണർക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല; മന്ത്രി വി ശിവൻകുട്ടി
കോടതിയിൽ തിരിച്ചടിയേറ്റ ഗവർണർക്ക് തുടരാൻ അർഹതയില്ലെന്നും ഗവർണ്ണർ സ്ഥാനം ഒഴിയുകയാണ് വേണ്ടത് എന്നും പൊതുവിദ്യാഭ്യാസവുംതൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഗവർണ്ണർ ഇറക്കിയ എല്ലാ ഉത്തരവുകളും പുനപരിശോധിക്കണമെന്നും വൈസ് ചാൻസിലർമാരുടെ ശമ്പളം തിരിച്ചു പിടിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കുട്ടികളെ കൊണ്ട് കാൽ കഴുകിച്ച വിഷയത്തിൽ ഗവർണ്ണർ നടത്തിയ പരാമർശത്തിനെതിരെയും മന്ത്രി പ്രതികരിച്ചു.കേരളത്തിലെ സ്കൂളുകളിലെ കുട്ടികളെ കൊണ്ട് കാല് കഴുകിക്കാമെന്നത് ഗവർണറുടെ മനസ്സിലിരിപ്പ് ആണെന്നും അത് മനസ്സിൽ വച്ചാൽ മതിയെന്നും മന്ത്രിപറഞ്ഞു . കാല് കഴുകിച്ച സംഭവത്തിൽ റിപ്പോർട്ട് കിട്ടിയാൽ തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.