Kerala
പ്രചാരണത്തിനിടയിലും കുമരകം സ്വദേശി അരുണിൻ്റെ ഹൃദമായ മാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി വി എൻ വാസവൻ
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും കുമരകം സ്വദേശി അരുണിൻ്റെ ഹൃദമായ മാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി വി എൻ വാസവൻ. കുമരകം കുന്നത്തുകളത്തിൽ സ്വദേശിയായ അരുൺ ഷാജിയുടെ ചികിത്സയ്ക്കാണ് വാസവൻ നേതൃത്വം നൽകിയത്. ധനസമാഹരണമുൾപ്പെടെ ശസ്ത്രക്രിയക്കായുള്ള ക്രമീകരണങ്ങൾക്ക് വാസവൻ നേതൃത്വം നൽകിയിരുന്നു.
കഴിഞ്ഞ ദിവസമാണ് അരുൺ ഷാജിയുടെ ഹൃദയ മാറ്റ ശസ്ത്രക്രിയ പൂർത്തിയായത്. തിരുവനന്തപുരത്ത് അപകടത്തില്‍ മരിച്ച കൃഷ്ണലാലിന്റെ ഹൃദയമാണ് അരുൺ ഷാജി ഏറ്റുവാങ്ങിയത്. വിവരം ലഭിച്ചതോടെ വാസവൻ പ്രചാരണം നിർത്തി അരുണിന്റെ കുടുംബത്തിനൊപ്പം കൂടി. റോഡിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സംവിധാനങ്ങൾ ഒരുക്കിയും രോഗിയുടെ ബന്ധുക്കൾക്ക് ആശ്വാസം പകർന്നും വാസവൻ ഒപ്പമുണ്ടായി.
പൊലീസ് പരേഡ് ഗ്രൗണ്ടിലെത്തിയ ഹൃദയം കോട്ടയം മെഡിക്കൽ കോളേജിലേക്കെത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലും വാസവൻ മുൻപിലുണ്ടായിരുന്നു. ശസ്തക്രിയ ആരംഭിച്ച ശേഷമാണ് വാസവൻ മടങ്ങിയത്. ഇന്നും പ്രചാരണവുമായി വാസവൻ സജീവമായി രംഗത്തുണ്ടാകും. ഇരുചക്ര വാഹനറാലി ഇന്നുച്ചയ്ക്ക് മൂന്ന് മണിക്ക് കുമരകത്തുനിന്ന് ആരംഭിച്ച് ഏറ്റുമാനൂരിൽ സമാപിക്കും. പിന്നാലെ മട്ടന്നൂർ ശങ്കരൻകുട്ടിയും സംഘവും ഒരുക്കുന്ന മേളവും ഉണ്ടാകും.