Kerala
11 വോട്ട് കള്ളവോട്ടാണെന്നരിക്കട്ടെ, സുരേഷ് ഗോപിയുടെ 75,000 വോട്ടിന്റെ ജയം ഇല്ലാതാകുമോ? വി മുരളീധരന്‍
തിരുവനന്തപുരം: പതിനൊന്ന് വോട്ട് കള്ള വോട്ട് ആയാലും 75,000 വോട്ടിന് ജയിച്ച സുരേഷ് ഗോപിയുടെ ജയം ഇല്ലാതാകില്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍.
രാഹുല്‍ ഗാന്ധിയും സംഘവും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന ശ്രമമാണ് രാജ്യത്ത് നടത്തുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. ഇതിന് മുന്‍പ് 25 തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ പ്രധാനമന്ത്രിമാരാണ് നിയോഗിച്ചത്. അന്നൊന്നും ആര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് ഒരു സംശയമുണ്ടായിരുന്നില്ല.
മൂന്ന് തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ രാഹുല്‍ഗാന്ധി ഭരണഘടന സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.