Kerala

പശുവിന് പുല്ല് ചെത്തിക്കൊടുക്കുന്ന കണക്കാണ് കുട്ടികള്‍ക്ക് മിഠായി കൊടുത്തത്; വി. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി നാദിറ മെഹ്റിൻ

Posted on

സ്‌കൂൾ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി വിതരണം ചെയ്ത രീതിയെച്ചൊല്ലി ബിജെപി നേതാവ് വി. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി ബി ഗ് ബോസ് മുൻ താരവും മോഡലും അവതാരകയുമായ നാദിറ മെഹ്റിൻ.

കുട്ടികൾക്ക് കയ്യിൽ മിഠായി കൊടുക്കാതെ മേശയിൽ തട്ടിയിട്ട് കൊടുത്തത് വലിയ മോശമമെന്ന നാദിറ പറയുന്നു. കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ, കുട്ടികളുടെ കയ്യിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി എറിഞ്ഞു കൊടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നാദിറയുടെ പ്രതികരണം

മോശമായി പോയി’, എന്ന ക്യാപ്ഷനോടെ ആണ് നാദിറയുടെ പ്രതികരണം. ‘ബിജെപി അധികാരത്തില്‍ വന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതില്‍ ഒരു ഉദാഹരണം കണ്ടാലോ’, എന്ന് പറഞ്ഞ് സംസാരിച്ച് തുടങ്ങിയ നാദിറ, വീഡിയോ കാണിക്കുന്നുണ്ട്. ബിജെപിക്കാരുടെ കയ്യില്‍ നിന്നും സ്നേഹമോ വാത്സല്യമോ നമ്മള്‍ പ്രതീക്ഷിക്കാന്‍ പാടില്ലെന്നും കുട്ടികളോട് മാനുഷിക പരി​ഗണനയെങ്കിലും കാണിക്കാമായിരുന്നുവെന്നും നാദിറ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version