Kerala
നിയുക്ത മന്ത്രി കെ എ തുളസിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച വി കെ ശ്രീകണ്ഠന് എംപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് വിമര്‍ശനം
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും നിയുക്ത മന്ത്രി കെ എ തുളസിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച വി കെ ശ്രീകണ്ഠന് എംപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് വിമര്‍ശനം.
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിയായ കെ എ തുളസിക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് താഴെയാണ് കമന്റുകള്‍ വന്നിരിക്കുന്നത്. ഭാര്യയാണെന്ന് പറയാനെന്താണ് മടിയെന്നാണ് ആളുകള്‍ ചോദിക്കുന്നത്.
എംപി യായ ഞാനും മന്ത്രിയായ ഭാര്യയും എന്നല്ലേ പറയേണ്ടത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. മന്ത്രി തുളസി നിങ്ങളുടെ ഭാര്യയല്ലേ? എന്നും ചിലര്‍ ചോദിക്കുന്നു. ഇതെന്താ കുടുംബവാഴ്ചയല്ലേ, വി ടി ബല്‍റാമിനെ വെട്ടി ആദ്യമായി എംഎല്‍എയാകുന്ന തുളസിയെ മന്ത്രിയാക്കിയെന്നും നിരവധി പേര് കമന്റ് ചെയ്യുന്നുണ്ട്.