Kerala
പരാതിക്കാരെ അധിക്ഷേപിച്ചിട്ടില്ല, തെറ്റായി വ്യാഖ്യാനിച്ചു; നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു: വി കെ ശ്രീകണ്ഠന്
പാലക്കാട്: പരാതിക്കാരെ ആരെയും താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് വി കെ ശ്രീകണ്ഠന് എം പി. താന്‍ ആരെയും അപമാനിച്ചിട്ടില്ല. താന്‍ പറഞ്ഞത് തെറ്റായി വളച്ചൊടിച്ച്, ചര്‍ച്ചയാക്കി മാറ്റുകയാണ്.
തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. പരാതി പറയുന്നവരെയോ, ആക്ഷേപം പറയുന്നവരെയോ അപമാനിക്കുന്നത് ഞങ്ങളുടെ സംസ്കാരമല്ല. ആര്‍ക്കെങ്കിലും തെറ്റായി തോന്നിയിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കുകയാണ്.
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതി തനിക്കില്ല. അത്തരത്തില്‍ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും വി കെ ശ്രീകണ്ഠന് പറഞ്ഞു.