Kerala
കൊള്ളക്കാരുടെ സർക്കാരാണ് പിണറായി സർക്കാർ; വി ഡി സതീശൻ
കൊള്ളക്കാരുടെ സർക്കാരാണ് പിണറായി സർക്കാരെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ.
സ്വർണ്ണ കൊളളയിലൂടെ കൊള്ളക്കാരുടെ സർക്കാരാണ് പിണറായി സർക്കാരെന്ന് അടിവരയിട്ടുവെന്നും, സ്വർണ്ണം കട്ടതിന് ജയിലിൽ പോയവർക്കതിരെ സിപിഐഎം നടപടിയെടുക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂവെന്നും വിഡി സതീശൻ പറഞ്ഞു. സ്വർണ്ണ കൊള്ളയിൽ കടകംപള്ളിയ്ക്ക് എന്ത് ബന്ധമെന്ന് താൻ തെളിയിക്കേണ്ട ആവശ്യമില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചത് കടകംപള്ളി സുരേന്ദ്രൻ ആണ്.
ബന്ധമുണ്ടായിരുന്നു എന്ന് തെളിവ് ഹാജരാക്കാം. തെളിവുകൾ പത്മകുമാറിന്റെയും വാസുവിന്റെയും കയ്യിലുണ്ട്. സ്വർണ്ണം കട്ടത് പൊളിറ്റിക്കൽ തീരുമാനമാണെന്ന് അദേഹം പറഞ്ഞു.