Kerala
കെ എം മാണിക്ക് സ്മാരകം പണിയാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്
തിരുവനന്തപുരം: കെ എം മാണിക്ക് സ്മാരകം പണിയാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. നരക തീയില്‍ വെന്ത് മരിക്കുമെന്ന് ശാപവാക്കുകള്‍ ചൊരിഞ്ഞവര്‍ തന്നെ മാണി സാറിന് സ്മാരകം പണിയുന്നത് നല്ല കാര്യമെന്നാണ് സതീശന് പറഞ്ഞത്. പത്ത് കൊല്ലമായപ്പോഴാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. മാണി സാറിനെ എങ്ങനെയൊക്കെ അപമാനിക്കാം എന്ന് നോക്കിയവരാണ് ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നത്. അവര്‍ തന്നെ മാണി സാറിന് സ്മാരകം പണിയണം. അതിന് തങ്ങള്‍ കൂടി നിമിത്തമായതില്‍ സന്തോഷമുണ്ടെന്നും വി ഡി സതീശന് പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടും സതീശന് പ്രതികരിച്ചു. കേരള കോണ്‍ഗ്രസുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് സതീശന് പറഞ്ഞു. കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വരുമെന്ന് താന്‍ പറഞ്ഞിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല, വ്യക്തികള്‍, വിവിധ സമൂഹങ്ങള്‍, സോഷ്യല്‍ ഗ്രൂപ്പുകള്‍ അടക്കം യുഡിഎഫിലേക്ക് തിരിച്ചുവരുമെന്നാണ് താന്‍ പറഞ്ഞത്. എല്‍ഡിഎഫിലും എന്‍ഡിഎയിലുമുള്ള കക്ഷികള്‍ വരുമെന്ന് താന്‍ പറഞ്ഞിരുന്നു. അത് സത്യമായി. ഇന്ന് വയനാട്ടില്‍ ഒരാള്‍ സിപിഐഎം വിട്ടിട്ടുണ്ടെന്നും സതീശന് പറഞ്ഞു.