Kerala
സതീശന് അഹങ്കാരം, സംസാരിച്ചാൽ എന്ത് നടപടിയെടുക്കുമെന്ന് കാണട്ടെ; കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ കയ്യാങ്കളി
തിരുവനന്തപുരം: പാർലമെന്ററി പാർട്ടി യോഗത്തിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി കൊമ്പുകോർത്ത് സഹ എംഎൽഎമാർ.
പാർലമെന്ററി പാർട്ടി യോഗങ്ങൾ വിളിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു തർക്കം. വിഡി സതീശനെതിരെ പാർട്ടിക്കുള്ളിൽ തന്നെ നീരസം പുകയുന്നതിനിടെയാണ് അദ്ദേഹത്തിനെതിരെ ചില എംഎൽഎമാരും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
പാർലമെന്ററി പാർട്ടി യോഗം തുടങ്ങിയതിനു പിന്നാലെ തന്നെ എംഎൽഎമാർ പ്രതിഷേധ സ്വരമുയർത്തി. ചെറു പ്രസംഗത്തിനു പിന്നാലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യോഗം അവസാനിക്കുകയാണെന്നു പ്രഖ്യാപിച്ചു.
രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് പ്രിന്റു മഹാദേവ് ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ ഭീഷണി പരാമർശത്തിൽ പൊലീസ് നിഷ്ക്രിയത്വത്തിനെതിരായ പ്രതിഷേധത്തിൽ തനിക്കും വിഡി സതീശനും പങ്കെടുക്കണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം യോഗം പെട്ടെന്നു അവസാനിക്കുന്നതായി പ്രഖ്യാപിച്ചത്.