Kerala
മുഖ്യമന്ത്രി ഒട്ടകപക്ഷിയെ പോലെ മണ്ണില്‍ തലപൂഴ്ത്തി നില്ക്കുന്നു; വി ഡി സതീശൻ
തിരുവനന്തപുരം: സിപിഎമ്മിന്റെ ദയനീയമായ അധഃപതനമാണ് ഡിവൈഎഫ്ഐ ജില്ല സെക്രട്ടറിയുടെ ശബ്ദരേഖയിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
സിപിഎം ജില്ലാ നേതൃത്വത്തിലുള്ളവര്‍ കവര്‍ച്ചാ സംഘമാണ്. അപ്പോള്‍ സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ കൊള്ളക്കാരാണെന്നും സതീശന് പറഞ്ഞു.
ജില്ലാ നേതൃത്വത്തിലുള്ളവര്‍ക്ക് കോടികളുടെ ആസ്തിയുണ്ടെന്നും എല്ലാ തരത്തിലും കളങ്കിതരാണെന്നുമാണ് ഡിവൈഎഫ്ഐ നേതാവ് പറഞ്ഞത്. എല്ലാ വൃത്തികെട്ട ഇടപാടുകളിലും സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് പുറത്തുവന്നതെന്നും സതീശന് പറഞ്ഞു.
കരുവന്നൂരില്‍ 400 കോടിയലധികമാണ് പാവപ്പെട്ടവര്‍ക്ക് നഷ്ടമായത്. സിപിഎം നേതാാക്കള്‍ സാധാരണക്കാരന്റെ പണം കൊള്ളയടിക്കുകയാണ്. ആ കേസില്‍ ഇഡി അന്വേഷണം നടത്തിയിട്ട് എവിടെ പോയി?.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇവരെ ഭീഷണിപ്പെടുത്തി ബിജെപിക്ക് അനുകൂലമാക്കി. കൊള്ളക്കാരുടെ സംഘമായി സിപിഎം ജില്ലാ നേതൃത്വം മാറിയെന്ന് പറയുന്നത് പ്രതിപക്ഷമല്ലെന്നും ഡിവൈഎഫ് ഐയാണെന്നും സതീശന് പറഞ്ഞു.