India
യുപിയിൽ ഐഎസ്ഐഎസ് ഭീകരൻ പിടിയിൽ
ഉത്തർ പ്രദേശിൽ ഐഎസ്ഐഎസ് ഭീകരനെ അറസ്റ്റ് ചെയ്തു. റിസ്വാൻ അഹ്മദ് എന്നയാളാണ് പിടിയിലായത്. ഉത്തർപ്രദേശ് എടിഎസും ദില്ലി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരൻ പിടിയിലായത്.
2015 മുതൽ റിസ്വാൻ അഹമ്മദിന് ഐഎസുമായി ബന്ധമുള്ളതായാണ് വിവരം. ഇന്ത്യയിൽ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നതിൽ ഇയാൾക്ക് പങ്ക് ഉണ്ടെന്നും പൊലീസ് അറിയിച്ചു.
പരിശോധനയിൽ ബോംബ് നിർമ്മാണത്തിനുള്ള ഉപകരണങ്ങളും ഒപ്പം ചില രേഖകളും റിസ്വാൻ അഹ്മദിൽ നിന്ന് പിടിച്ചെടുത്തു. ഇയളെ ചോദ്യംചെയ്യുന്നതിലൂടെ കൂടുതൽ വിവിരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.