India
യുപിയിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു വീണു; ആറു പേർക്ക് ദാരുണാന്ത്യം
യു.പിയിലെ ഹാമിർപൂരിൽ പാലം തകർന്ന് ആറ് മരണം. നിർമാണത്തിലിരുന്ന പാലമാണ് ശക്തമായ കാറ്റിൽ തകർന്ന് വീണത്.
അപകടത്തിൽ മരിച്ചത് നിർമാണ തൊഴിലാളികളാണ്. ഉത്തർപ്രദേശിന് സമീപം ഹാമിർപൂരിന് സമീപം ബേത്വ നദിയ്ക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന പാലമാണ് തകർന്നത്.
പുലർച്ചെ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പാലം തകർന്നു വീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് തൊഴിലാളികളുടെ മരണം. 3 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. പുലർച്ചെ മൂന്ന് മണിയോടെയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്.