Crime
മുസ്ലിം യുവാവിനെയും ഹിന്ദു യുവതിയെയും കെട്ടിയിട്ട് സഹോദരങ്ങൾ വെട്ടികൊന്നു! നടുക്കുന്ന ക്രൂരത
ലക്നൗ: ഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊല. മൊറാദാബാദിലെ 27കാരനായ മുസ്ലിം യുവാവിനെയും 22കാരിയായ ഹിന്ദു യുവതിയെയും കെട്ടിയിട്ട് വെട്ടിക്കൊന്നു. യുവതിയുടെ മൂന്ന് സഹോദരങ്ങളാണ് ഇരുവരെയും കൊലപ്പെടുത്തിയത്. അര്മാന്, കാജള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന അര്മാന് കുറച്ച് മാസങ്ങളായി മൊറാദാബാദിലാണ് താമസം. ഇക്കാലയളവില്‍ കാജളിനെ പരിചയപ്പെടുകയും ഇരുവരും പ്രേമത്തിലാകുകയുമായിരുന്നു. മറ്റൊരു മതത്തില്‍പ്പെട്ട യുവാവിനെ പ്രണയിക്കുന്നതിനെ കാജളിന്റെ സഹോദരങ്ങള്‍ എതിര്‍ത്തിരുന്നു. പ്രണയം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.