India

ഉത്തര്‍പ്രദേശില്‍ രോഗികള്‍ക്കൊപ്പം ആശുപത്രി കിടക്കയില്‍ എലികള്‍

Posted on

ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ രോഗികള്‍ക്കൊപ്പം ആശുപത്രി കിടക്കയില്‍ എലികള്‍. ഉത്തര്‍പ്രദേശ് ഗോണ്ട മെഡിക്കല്‍ കോളേജിലാണ് രോഗികള്‍ കിടക്കുന്ന വാർഡിൽ എലികളെ കണ്ടെത്തിയത്. രോഗികളുടെ കിടക്കകൾക്ക് സമീപവും ഓക്സിജൻ പൈപ്പ്‌ലൈനിന് സമീപവും നിരവധി എലികൾ ഓടി നടക്കുന്ന വീഡിയോ സമൂ​ഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വാർഡിൽ എത്തിയ ഒരു രോഗിയാണ് വീഡിയോ റെക്കോർഡ് ചെയ്തത്. മറ്റ് രോഗികൾ കിടക്കകളിൽ കിടക്കുന്നതും എലികൾ ഓടി നടക്കുന്നതും വീഡിയോയിൽ കാണാം. ഗോണ്ട മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ പീഡിക് വാര്‍‍ഡിലെ കട്ടിലുകളിലാണ് രോഗികള്‍ക്കൊപ്പം എലികള്‍ കട്ടിലില്‍ ഓടിക്കളിക്കുന്നതും ഓക്സിജൻ പൈപ്പ് ലൈനിലും സമീപം വെച്ചിരിക്കുന്ന പാത്രങ്ങളിലുമൊക്കെ എലികള്‍ എത്തുന്നതും. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version